JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകള്‍ക്കെല്ലാം പ്രചോദനമാണ് കേരള സര്‍വ്വകലാശാലയ്ക്ക് ലഭിച്ച അംഗീകാരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാലക്ക് നാക് A++ അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ടുനടന്ന സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നതാണ് ഈ

സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍വ്വകലാശാലകള്‍ അതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനികമേഖലകള്‍ തമ്മില്‍ അതിര്‍ത്തികള്‍ മായുകയാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയും അങ്ങനെയുള്ള മാറ്റങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഇതിന് സഹായകമായ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം തൊട്ടടുത്ത ദിവസം ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. അംഗീകാരത്തിനു പിന്നില്‍ പ്രയത്നിച്ച സര്‍വ്വകലാശാലാ

നേതൃത്വത്തെയും വിദ്യാര്‍ത്ഥികളടങ്ങുന്ന അക്കാദമിക് സമൂഹത്തെയും ഹൃദയംനിറഞ്ഞ് അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
- മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
- മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
- പരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു
0 Comments