പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്ക് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ്: നൂതന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്; ആശയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശ സ്ഥാപനമാവാന്‍ മലപ്പുറം

Jun 28, 2022 at 11:22 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

സ്വന്തം ലേഖകന്‍
മലപ്പുറം: ജില്ലയില്‍ 2021 ലോ അതിന് ശേഷമോ പഠനം പൂര്‍ത്തിയാക്കിയ ഡിപ്ലോമ, ബിരുദ – ബിരുദാനന്തര ബിരുദ ധാരികളായ യുവതീ യുവാക്കള്‍ക്ക് ആറു മാസം സര്‍ക്കാര്‍, സര്‍ക്കാറിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്ന നൂതന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ആശയം നടപ്പിലാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനമായി മാറുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. നേരത്തെ വിദേശ രാജ്യങ്ങളില്‍ മാത്രം നടന്നു വന്നിരുന്ന ഈ പദ്ധതി ജില്ലയിലും നടപ്പിലാക്കുന്നതിലൂടെ അഭ്യസ്തവിദ്യരായ

\"\"

ചെറുപ്പക്കാരുടെ പ്രൊഫഷണല്‍ സ്‌കില്ലും തൊഴില്‍ ആഭിമുഖ്യവും വര്‍ധിപ്പിക്കുവാനും ബന്ധപ്പെട്ട മേഖലയില്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിച്ചെടുക്കാനും കഴിയും. വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിവിധ തൊഴില്‍ മേഖലകള്‍ കൃത്യമായി പരിചയപ്പെടുവാനും തൊഴില്‍ പരിശീലനം നേടുവാനും കഴിയുന്നതാണ് സോഷ്യല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാം. കഴിഞ്ഞ മാസം നിലമ്പൂരില്‍ ജില്ലാ പഞ്ചായത്ത് നടത്തിയ \’ഉദ്യോഗ് മലപ്പുറം\’ ജോബ് ഫെയറില്‍ കണ്ട ഉദ്യോഗര്‍ത്ഥികളുടെയും കമ്പനികളുടെയും വന്‍ തോതിലുള്ള പങ്കാളിത്തവും അവരില്‍ നിന്ന് ലഭിച്ച ഫീഡ് ബാക്കുമാണ് ഉത്തരമൊരു ആശയത്തിലേക്ക് ജില്ലാ പഞ്ചായത്തിനെ എത്തിച്ചത്. പഠനം കഴിഞ്ഞിറങ്ങുന്ന ഉടന്‍ തന്നെ

\"\"

താല്പര്യമുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓഫീസിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴില്‍ പരിചയം നേടുന്നതിന് അവസരം ലഭിക്കുന്നു എന്നതാണീ പദ്ധതിയുടെ സവിശേഷത. നിലവില്‍ സര്‍ക്കാര്‍ ആപ്പീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗ രംഗത്തും സേവന രംഗത്തും ഗുണകരവും കാര്യക്ഷമാവുമായ മാറ്റം ഉണ്ടാക്കുന്നതിനും ഇത് വഴി സാധിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന രീതിയില്‍ യുവാക്കളുടെ കര്‍മ്മശേഷിയും, ചിന്താ ശേഷിയും വിനിയോഗിക്കാന്‍ കഴിയുന്നു എന്നത് പദ്ധതിയുടെ വലിയ പ്രത്യേകതയും പ്രതീക്ഷയുമാണ്. സ്വകാര്യ മേഖലക്ക് കൂടി

\"\"

ആവശ്യമായ മനുഷ്യ വിഭവ ശേഷി നല്‍കുന്നതിലൂടെ ഇന്റേണ്‍ഷിപ്പ് നേടുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ നൈപ്പുണ്യം നേടുവാനും വ്യക്തിഗത മികവ് ആര്‍ജ്ജിക്കാനും കഴിയും. റെവന്യൂ ഓഫീസുകള്‍, ഗ്രാമ പഞ്ചായത്ത് ഓഫീസ്, കൃഷി ഭവന്‍, പൊതു മരാമത്ത് കാര്യാലയങ്ങള്‍, സ്‌കൂളുകള്‍, പോലീസ് സ്റ്റേഷന്‍, തുടങ്ങിയ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് ഇന്റേണ്‍ഷിപ്. പി.ജി, യു.ജി, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ അലൈഡ് ഹെല്‍ത്ത് ആന്‍ഡ് പാരാ മെഡിക്കല്‍ കോഴ്‌സ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരായ ഏത് വിദ്യാര്‍ത്ഥികള്‍ക്കും ഈ

\"\"

പ്രോഗ്രാമില്‍ ചേരാന്‍ കഴിയും. ഇന്റേണ്‍ഷിപ്പിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പേരും വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ ലിങ്കില്‍ ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ https://bit.ly/Social_Internship_Malappuram എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി ജൂണ്‍ 30 ന് മുന്‍പായി പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും സംശയങ്ങള്‍ക്ക് 7012007200 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കാവുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു.

Follow us on

Related News