പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

പരീക്ഷമാറ്റി, പരീക്ഷാഫലം, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകൾ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വാർത്തകൾ

Jun 27, 2022 at 5:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തേഞ്ഞിപ്പലം: ജൂലൈ 28ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എ. ഡിജിറ്റല്‍ ഹിസ്റ്ററി പേപ്പര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 29-ലേക്ക് മാറ്റി.

പരീക്ഷാഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍ പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 7 വരെ അപേക്ഷിക്കാം.👇🏻👇🏻

\"\"

ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗം നടത്തുന്ന ഹോര്‍ട്ടി കള്‍ച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് ജൂലൈ 15-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പത്താംക്ലാസാണ് യോഗ്യത, 6000 രൂപയാണ് ഫീസ്. ഫോണ്‍ 9846149276, 8547684683.

എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ.-ക്ക് കീഴില്‍ 2021-ല്‍ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ (മൂന്ന്, നാല് സെമസ്റ്റര്‍) ട്യൂഷന്‍ ഫീസ് സപ്തംബര്‍ 30-നകം ഓണ്‍ലൈനായി അടയ്ക്കണം. 100 രൂപ പിഴയോടെ ഒക്‌ടോബര്‍ 15 വരെയും 500 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാന്‍ അവസരമുണ്ട്. വിശദവിവങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356👇🏻👇🏻

\"\"

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി 2007 മുതല്‍ 2017 വരെ പ്രവേശനം അവസരങ്ങളെല്ലാം നഷ്ടപ്പെട്ട ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ജൂലൈ 10-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 14-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ – പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. 2013-ല്‍ പ്രവേശനം നേടി അസവരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ജൂലൈ 11-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 15-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ – പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.👇🏻👇🏻

\"\"

എല്‍എല്‍ബി കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ബി.ബി.എ.-എല്‍.എല്‍.ബി. അഞ്ച്, ഏഴ് സെമസ്റ്ററുകളുടേയും ബി.ബി.എ. യൂണിറ്ററി ഡിഗ്രി മൂന്നാം സെമസ്റ്ററിന്റേയും ഏപ്രില്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 30-ന് തുടങ്ങും. തൃശൂര്‍, കോഴിക്കോട് ലോ കോളേജുകളില്‍ നടക്കുന്ന ക്യാമ്പ് ജൂലൈ 8-ന് അവസാനിക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലെ എല്ലാ ലോ കോളേജുകളിലും ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകള്‍ക്കും അവധിയായിരിക്കും. യോഗ്യരായ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതും അതാത് പ്രിന്‍സിപ്പല്‍മാര്‍ അത് ഉറപ്പു വരുത്തേണ്ടതുമാണ്.

Follow us on

Related News