പ്രധാന വാർത്തകൾ
കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

എംജി സർവകലാശാല ബിഎഡ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Jun 25, 2022 at 6:13 pm

Follow us on


JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ  ഒന്നാം വർഷ ബിഎഡ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും  അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകണം. 👇🏻👇🏻

\"\"

ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം.  ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവരുടെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള അപേക്ഷ പരിഗണിക്കില്ല.👇🏻👇🏻


ഭിന്നശേഷി/സ്പോർട്ട്സ്/ കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും  ഓൺലൈനായി അപേക്ഷിക്കണം.  പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവ്വകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും.
 അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതായുണ്ട്.👇🏻👇🏻

\"\"


രജിസ്ട്രേഷൻ ഫീസ് 
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് എസ്.സി./എസ്.ടി. വിഭാഗത്തിന് 400 രൂപയും മറ്റുള്ളവർക്ക് 800 രൂപയും, ബി.എഡ് പ്രവേശനത്തിന് എസ്.സി./എസ്.ടി. വിഭാഗത്തിന് 650 രൂപയും മറ്റുള്ളവർക്ക് 1300 രൂപയുമാണ്.  ഓൺലൈൻ രജിസ്ട്രേഷനായി http://cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  വിശദ വിവരങ്ങൾ  http://cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News