പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

എംകോം പരീക്ഷയില്‍ മാറ്റം, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jun 25, 2022 at 5:01 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളില്‍ യഥാക്രമം ജൂലായ് 15, 18 തീയതികളില്‍ നടത്താനിരുന്നവ ജൂലായ് 21, 22 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ഓണ്‍ലൈനായി ജൂലായ് 8 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

വിദൂരവിഭാഗം പ്രീവിയസ് എം.എ. ഹിന്ദി മെയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.👇🏻👇🏻

\"\"

ഹാള്‍ടിക്കറ്റ്

29-ന് തുടങ്ങുന്ന അദീബി ഫാസില്‍ പ്രിലിമിനറി ഒന്നാം വര്‍ഷം ഏപ്രില്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

വിദൂരവിഭാഗം ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 റഗുലര്‍ പ്രാക്ടിക്കല്‍, മൂന്നാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News