പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ്‌ ബിടെക്, എംബിഎ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ, ബിആര്‍ക് പരീക്ഷ, പിഎച്ച്ഡി പ്രവേശന പരീക്ഷ

Jun 25, 2022 at 4:38 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷക്ക് ജൂലായ് 11 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 15.

എംബിഎ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ👇🏻👇🏻

\"\"

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്റ് എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (2016 പ്രവേശനം), രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം എം.ബി.എ., വിദൂരവിഭാഗം എം.ബി.എ. മൂന്നാം സെമസറ്റര്‍ (2013 പ്രവേശനം മാത്രം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 27 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലായ് 20. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 23. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും👇🏻👇🏻

\"\"

പിഎച്ച്ഡി പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 16-ന് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് (ഐ.ഇ.ടി. കോഹിനൂര്‍) പരീക്ഷാകേന്ദ്രം. സമയക്രമം വെബ്‌സൈറ്റില്‍.

ബിആര്‍ക് പരീക്ഷ

ബി.ആര്‍ക്. മൂന്ന്, അഞ്ച്, പത്ത് സെമസ്റ്റര്‍ (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്കും 2012 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജൂലായ് ഏഴ് വരെയും 170 രൂപ പിഴയോടെ ജൂലായ് 11 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News