JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും നഷ്ടമായ 2013 പ്രവേശനം ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി നവംബര്‍ 2021 പരീക്ഷക്ക് ജൂലായ് 11 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 15.
എംബിഎ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷ👇🏻👇🏻
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആന്റ് എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് (2016 പ്രവേശനം), രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ ടൈം ആന്റ് പാര്‍ട്ട് ടൈം എം.ബി.എ., വിദൂരവിഭാഗം എം.ബി.എ. മൂന്നാം സെമസറ്റര്‍ (2013 പ്രവേശനം മാത്രം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 27 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി ജൂലായ് 20. അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 23. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും👇🏻👇🏻
പിഎച്ച്ഡി പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി. പ്രവേശന പരീക്ഷാ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 16-ന് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജാണ് (ഐ.ഇ.ടി. കോഹിനൂര്‍) പരീക്ഷാകേന്ദ്രം. സമയക്രമം വെബ്‌സൈറ്റില്‍.
ബിആര്‍ക് പരീക്ഷ
ബി.ആര്‍ക്. മൂന്ന്, അഞ്ച്, പത്ത് സെമസ്റ്റര്‍ (2017 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ക്കും 2012 മുതല്‍ 2016 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജൂലായ് ഏഴ് വരെയും 170 രൂപ പിഴയോടെ ജൂലായ് 11 വരെയും അപേക്ഷിക്കാം.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം