JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അമൃത സ്കൂൾ ഓഫ് നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തില്‍ പുതിയതായി ആരംഭിക്കുന്ന ആധുനിക കോഴ്സുകളായ എം.ടെക്., എം.എസ്.സി., ബി.എസ്.സി. (ഓണേഴ്സ്) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. ഓഗസ്റ്റിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.
പ്രോഗ്രാമുകളും യോഗ്യതയും
ബി.എസ്.സി. (ഓണേഴ്സ്)- മോളിക്കുലാര്‍ മെഡിസിന്‍ (വിത്ത് റിസര്‍ച്ച്): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടു. പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പിന്നീടുള്ള അഞ്ച് വര്‍ഷത്തേയ്ക്ക് ഡയറക്റ്റ് പി.എച്ച്. ഡി. പ്രവേശനം ലഭിക്കും.

എം.എസ്.സി- നാനോ ഇലക്ട്രോണിക്സ് & നാനോ എൻജിനീയറിങ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി/ഫിസിക്സ്/കെമിസ്ട്രി/മെറ്റീരിയല്‍ സയന്‍സ്/അപ്ലൈഡ് സയന്‍സ്/ഇലക്ട്രോണിക്സ്/ഫിസിക്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/മാത്തമാറ്റിക്സ്/ബയോടെക്നോളജി/ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍/ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ ബി.എസ്.സി ബിരുദം അല്ലെങ്കിൽ തത്തുല്യം.
എം.ടെക്. പ്രോഗ്രാം- നാനോ ഇലക്ട്രോണിക്സ് & നാനോ എൻജിനീയറിങ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എൻജിനീയറിങ്/ കെമിക്കല്‍ എൻജിനീയറിങ്/എയ്റോനോട്ടിക്സ് എൻജിനീയറിങ്/പോളിമര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ്/ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എൻജിനീയറിങ്/മെക്കാനിക്കല്‍ എൻജിനീയറിങ്/മെക്കാട്രോണിക്സ് എൻജിനീയറിങ്/മറ്റീരിയല്‍ സയന്‍സ് എൻജിനീയറിങ്/ മെറ്റല്ലേര്‍ജിക്കല്‍ എൻജിനീയറിങ്/ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എൻജിനീയറിങ്/ബയോമെഡിക്കല്‍ എൻജിനീയറിങ്/ ബയോടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എൻജിനീയറിങ് കോഴ്സുകളില്‍ നേടിയ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ തത്തുല്യ ബിരുദം.

അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്നോളജി/ഫിസിക്സ്/കെമിസ്ട്രി/ മെറ്റീരിയല്‍ സയന്‍സ്/അപ്ലൈഡ് സയന്‍സ്/ ഇലക്ട്രോണിക്സ്/ ബയോടെക്നോളജി/ ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ എം.എസ്.സി അല്ലെങ്കിൽ തത്തുല്യ ബിരുദം.
തിരഞ്ഞെടുപ്പ്: യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ. പ്രവേശന പരീക്ഷ ഉണ്ടാവില്ല.
അപേക്ഷ സമർപ്പിക്കുന്നതിന്: https://aoap.amrita.edu/cappg-22/index/
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://amrita.edu/nano/
ഇമെയില്‍: nanoadmissions@aims.amrita.edu
ഫോണ്‍: 0484 2858750, 08129382242
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
