JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയുടെ പ്രഥമ വനിതാ പ്രോ വൈസ് ചാൻസലറായി ഇനി സംസ്കൃത പണ്ഡിത. രാജ്യത്തെ മികച്ച സംസ്കൃത പണ്ഡിതരിൽ ഒരാളായ ഡോ. കെ മുത്തുലക്ഷ്മിയെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. കാൽ നൂറ്റാണ്ടിലേറെ ക്കാലത്തെ സർവ്വകലാശാലാ അധ്യാപന പരിചയവും വകുപ്പ് അദ്ധ്യക്ഷയായും റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെൽ ഡയറക്ടറായും പ്രവർത്തിച്ച ശേഷമാണ് മുത്തുലക്ഷ്മിയെ തേടി പുതിയ

നിയോഗമെത്തിയത്. മികവാർന്ന ട്രാക്ക് റെക്കോർഡോടെയാണ് ഡോ. മുത്തുലക്ഷ്മി രാജ്യത്തെതന്നെ ഒന്നാം നിരയിലുള്ള സംസ്കൃത സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരിക്കുന്നത്. സർവ്വകലാശാലയിലെ വേദാന്തം വകുപ്പിൽ പ്രൊഫസറാണ് ഡോ. മുത്തുലക്ഷ്മി. ഗ്രന്ഥകാരിയും പരിഭാഷകയുമാണ്. 2008ൽ മികച്ച പരിഭാഷക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. വിശ്വോത്തര ആയുർവ്വേദ ഭിഷഗ്വരൻ രാഘവൻ തിരുമുൽപ്പാടിന്റെ മകൾ കൂടിയാണ്.