JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം നടപ്പിലാക്കിയ കൂടുതൽ സീറ്റുകളും താൽക്കാലിക ബാച്ചുകളും വരുന്ന അധ്യയന വർഷവും (2022-\’23) നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത്തവണയും ഉന്നത പഠനത്തിന് അർഹരായ വിദ്യാർത്ഥികളുടെ എണ്ണം നിലവിലുള്ള സീറ്റുകളെക്കാൾ കൂടുതലായ സാഹചര്യത്തിലാണ് ഈ തീരുമാനം.
മലബാർ ജില്ലകളിലെ സ്കൂളുകൾക്കായിരിക്കും സീറ്റ് വർദ്ധനയിൽ മുൻഗണന നൽകുന്നത്. മുൻ വർഷം 30% ആനുപാതിക സീറ്റ് വർദ്ധനയാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കിയത്. ഇതിനു ശേഷം 75 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. വിദ്യാർത്ഥികളില്ലാതിരുന്ന നാല് ബാച്ചുകൾ മറ്റ് ജില്ലകളിലേക്ക് മാറ്റി നൽകുകയും ചെയ്തിരുന്നു. ഉടൻതന്നെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. സീറ്റില്ല എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട എന്നും ഉപരിപഠനത്തിനർഹരായവർക്കെല്ലാം സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു