JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: വകുപ്പുതല പരീക്ഷ ജനുവരി 2022 ന്റെ ഭാഗമായി 06.05.2022 ന് നടന്ന കേരള സെക്രട്ടേറിയറ്റ് ഓഫീസ് മാനുവൽ ടെസ്റ്റ് റദ്ദ് ചെയ്തതിന്റെ പുന:പരീക്ഷ 30.06.2022 ന് നടത്തുന്നു. പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ലഭ്യമാക്കിയിരിക്കുന്ന ടൈം ഷെഡ്യൂൾ പ്രകാരമുള്ള പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതേണ്ടതാണ്.

എൻഡ്യൂറൻസ് ടെസ്റ്റ്
പോലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആർ.ബി കമാൻഡോ വിംഗ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (25 മിനിട്ടിൽ 5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടം) 05.07.2022 തീയതി രാവിലെ 5.00 മണി മുതല്‍ എല്ലാ ജില്ലകളിലും വച്ച് ആരംഭിക്കുന്നതിന് സ്‌പെഷ്യല്‍ സെലക്ഷന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി കാർഡ്, ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.00-ന് മുമ്പായി തന്നെ അഡ്മിഷൻ ടിക്കറ്റിൽ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

നിശ്ചിത സമയത്തിന് ശേഷം (രാവിലെ 5.00 മണി) എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും എൻഡ്യൂറൻസ് ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ 20.06.2022 തീയതിയ്ക്ക് ശേഷം പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ് സൈറ്റിലും ലഭ്യമാണ്.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
