JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ (ജൂൺ 21ന്) രാവിലെ 11ന് പ്രഖ്യാപിക്കും. പി ആർ ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12മുതൽ താഴെ പറയുന്ന മൊബൈൽ അപ്പുകളിലും വെബ്സൈറ്റുകളിലും
ഫലംലഭ്യമാകും.
വെബ്സൈററ്റുകൾ
http://results.kerala.gov.in, http://examresults.kerala.gov.in,
http://dhsekerala.gov.in, http://keralaresults.nic.in,
http://prd.kerala.gov.in, http://results.kite.kerala.gov.in,
Mobile Apps
സഫലം2022, iExaMS – Kerala, PRD Live
കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ
സെക്കൻഡറി പരീക്ഷ നടന്നത്.
![\"\"](\"https://schoolvartha.com/wp-content/uploads/2022/06/IMG-20220602-WA0029-576x1024.jpg\")
ആകെ 4.3ലക്ഷം വിദ്യാർഥികളാണ്
പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ്പരീക്ഷ എഴുതിയത്.
- അഗ്നിവീർ: വ്യോമസേനയിൽ അവസരം
- KEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധന
- KEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാം
- കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്
- സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർ