Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സർവകലാശാലയുടെ “യൂണികോഫി”, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 21, 2022 at 5:21 pm

Follow us on


 
കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ, എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.👇🏻👇🏻

\"\"

ആറാം സെമസ്റ്റർ ബി. എ. ഇക്കണോമിക്സ്, ഡിവെലപ്മെന്റൽ ഇക്കണോമിക്സ്, മ്യൂസിക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ  ഓൺലൈനായി അപേക്ഷിക്കാം.👇🏻👇🏻

\"\"

“യൂണികോഫി” – വിപണനോൽഘാടനം 
 
കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ് ഇൻക്യൂബേഷൻ സെൻറർ (TBI-KU) പുറത്തിറക്കുന്ന “യൂണികോഫി” ബ്രാൻഡ് കാപ്പി പൊടിയുടെ വിപണനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.പി.ദിവ്യ സർവകലാശാല സെനറ്റ് അംഗം ശ്രീ.സാജു പി.ജെ ക്ക് നൽകി നിർവഹിച്ചു.  സർവകലാശാല എം.ബി.എ വിദ്യാർത്ഥികളാണ് “യൂണികോഫി” മാർക്കറ്റ് ചെയ്യുന്നത്. കണ്ണൂർ കാസർഗോഡ്, വയനാട് ജില്ലകളിലെ കർഷകരിൽനിന്നും സംഭരിച്ച ഗുണമേന്മയുള്ള കാപ്പികുരുവിൽനിന്നുമാണ് “യൂണികോഫി” നിർമിക്കുന്നത്. പഠനത്തോടൊപ്പം സമ്പാദിക്കുക (Earn While You Learn) എന്ന പദ്ധതി വിദേശ രാജ്യങ്ങളിൽ മുൻപുതന്നെ ഉണ്ടായിരുന്നെങ്കിലും നമ്മുടെ സമൂഹത്തിൽ ഇതിന്  കൂടുതൽ പ്രാധാന്യം കിട്ടേണ്ടതുണ്ടെന്ന്  പരിപാടി ഉൽഘാടനം ചെയ്ത് ശ്രിമതി പി.പി.  ദിവ്യ അഭിപ്രായപ്പെട്ടു. 👇🏻👇🏻

\"\"

“യൂണികോഫി” ബ്രാൻഡിലുള്ള ഒരു കോഫീഷോപ്പ് വിദ്യാർത്ഥികൾക്ക് തുടങ്ങാൻ താല്പര്യമുണ്ടെകിൽ ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നൽകുമെന്ന് അവർ  ഉറപ്പുനൽകി. സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ ഫിനാൻസ് ഓഫിസർ ശ്രീ.ശിവപ്പു പി, പരീക്ഷാ കൺട്രോളർ ശ്രീ.ജയരാജൻ ബി.സി, യൂണിവേഴ്സിറ്റി എന്റർപ്രണർഷിപ് കോഓർഡിനേറ്റർ പ്രൊഫ.യു.ഫൈസൽ, ശ്രീ.മുനീർ എന്നിവർ സംസാരിച്ചു. ‘യൂണി കോഫി’ ബ്രാൻഡിലുള്ള കാപ്പിപ്പൊടിയുടെ ഉൽഘാടനം കഴിഞ്ഞ മെയ് 18 നു ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമവികസനം വകുപ്പ് മന്ത്രി.ശ്രീ. എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചിരുന്നു. ഇതിന്റെ വിപണന പരിപാടിയാണ് ഇന്ന് നടന്നത്.

\"\"

Follow us on

Related News




Click to listen highlighted text!