JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
പത്തനംതിട്ട: വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 35 വയസ് (നോട്ടിഫിക്കേഷന്‍ നല്കുന്ന തീയതി കണക്കാക്കി).
പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ.
അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

കോഴിക്കോട്: വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി (പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ദ്ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ

പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്കുന്ന തീയതി കണക്കാക്കി).
2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം.
വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-20. ഫോണ്‍: 0495 2370225