പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സി-ഡിറ്റിൽ ഇമേജ്/പി.ഡി.എഫ് എഡിറ്റർ പാനൽ: ജൂൺ 27 വരെ അപേക്ഷിക്കാം

Jun 20, 2022 at 11:38 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിനായി ഇമേജ്/പി.ഡി.എഫ് താത്കാലിക പാനൽ തയാറാക്കുന്നു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിംഗ്/ പി.ഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കിൽ ഈ മേഖലയിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം വേണം. ഒരു എംബിപിഎസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ https://cdit.org യിൽ 27നകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.

\"\"

പ്രൊജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലും ഒന്നാം ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനാലിറ്റികൽ ഇൻസ്ട്രമെന്റ്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രവൃത്തിപരിചയം വേണം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.200 നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾക്ക് 30 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

\"\"

Follow us on

Related News