JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ജൂൺ 27 വരെ അപേക്ഷിക്കാം. https://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂൺ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 0471-234396, 2560327

ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭഗത്തിൽ താത്കാലിക ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഹോമിയോപ്പതി ക്ലിനിക്കൽ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 01.01.2022 ന് 18-41 നും മധ്യേയായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസം 18,000 രൂപ ശമ്പളം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 27നകം പേര് രജിസ്റ്റർ ചെയ്യണം.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
