JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളില്‍ സൈനികരെ ഹ്രസ്വ കാലാടിസ്ഥാനത്തിൽ നിയമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ \’അഗ്‌നിപഥ്\’ പദ്ധതിയിലൂടെ നാലുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിള്‍സിലും നടത്തുന്ന നിയമനങ്ങളില്‍ മുന്‍ഗണന നല്‍കാന്‍ തീരുമാനമെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവരില്‍ മിടുക്കരായ 25 ശതമാനം പേര്‍ക്ക് സേനയില്‍ തുടരാനും അവസരമുണ്ട്. സംസ്ഥാന പോലീസിലെയും അനുബന്ധ സര്‍വീസുകളിലെയും നിയമനത്തിലും മുന്‍ഗണന നല്‍കുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്.

കരസേനയിൽ 40000 ഒഴിവുകളിൽ നിയമനം നടത്തുമെന്നും ഇതിൽ 25000 പേരുടെ നിയമനം 180 ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണ്ടാകുമെന്നും സേനാ ഉപമേധാവി ലഫ്. ജനറൽ ബി. എസ്. രാജു അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലുള്ള അർധ സൈനിക വിഭാഗങ്ങൾ:സി.ഐ.എസ്.എഫ്., എസ്.എസ്.ബി, സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., എന്‍.എസ്.ജി.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
