പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Career News: ആകാശവാണി തിരുവനന്തപുരം വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ ഒഴിവ്: ജൂലൈ 8 വരെ സമയം

Jun 18, 2022 at 3:07 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ആകാശവാണിയുടെ (All India Radio) തിരുവനന്തപുരം പ്രാദേശിക വാര്‍ത്താ വിഭാഗത്തിൽ ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ്-കം-ട്രാന്‍സ്ലേറ്റര്‍ (മലയാളം) എന്നീ തസ്തികകളിലുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്യാഷ്വൽ/അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഇവരുടെ ഒരു പാനല്‍ രൂപീകരിക്കുന്നതിനാണ് നിയമനം നടത്തുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 8.

\"\"

തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം. തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/

\"\"

Follow us on

Related News