പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

പത്താം ക്ലാസ് യോ​ഗ്യതാ പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് അവസരം നൽകി പി.എസ്.സി: ജൂൺ 24 വരെ അപേക്ഷിക്കാം

Jun 18, 2022 at 9:39 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: 2022ൽ നടത്തിയ പത്താം ക്ലാസ് യോ​ഗ്യത പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകി പബ്ലിക് സർവീസ് കമ്മീഷൻ. ആദ്യ അഞ്ച് ഘട്ടങ്ങളിൽ (2022 മെയ് 15, മെയ് 28, ജൂൺ 11, ജൂൺ 19, ജൂലൈ 2) നടത്തിയ പരീക്ഷ, ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ എഴുതാനാകാത്തവർക്കാണ് അവസരം.

\"\"

ഗവൺമെന്റ് അം​ഗീകൃത സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി എന്നിവ നടത്തിയ പരീക്ഷ ഉണ്ടായിരുന്നവർ, അപകടം മൂലം ചികിത്സയിൽ കഴിയുന്നവർ, കൊവിഡ് ബാധിതർ, പരീക്ഷാ ദിവസം വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാൻ സാധിക്കാത്തവർ എന്നിവർ രേഖകൾ (അഡ്മിഷൻ ടിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റുകൾ) സഹിതം ജൂൺ 24ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

\"\"

അർഹതയുള്ളവർക്ക് ജൂലൈ 16ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയെഴുതുവാൻ അവസരം നൽകുന്നതാണ്. ആറാം ഘട്ടത്തിന് ശേഷം പരീക്ഷ നടത്തുകയില്ല. മറ്റ് കാരണങ്ങളാൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.അപേക്ഷ അയയ്ക്കേണ്ട ഇ-മെയിൽ: jointce.psc@kerala.gov.in

കൂടുതൽ വിവരങ്ങൾക്ക്: 0471 2546260, 246

\"\"

Follow us on

Related News