JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തൃശൂർ: കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമർ (ഐ. ടി. വിഭാഗം)- 3, ജൂനിയർ പ്രോഗ്രാമർ- 4, ട്രെയിനി പ്രോഗ്രാമർ- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 28.
യോഗ്യതയും ശമ്പളവും
പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്./എം.സി.എ./എം.എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ഒപ്പം ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അറിവുണ്ടായിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിങ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സിസിഎൻഎ സർട്ടിഫിക്കേഷൻ എന്നിവ അഭികാമ്യം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 30,000/- രൂപ.

ജൂനിയർ പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്./എം.സി.എ./എം.എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ഒപ്പം ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അറിവുണ്ടായിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിങ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സിസിഎൻഎ സർട്ടിഫിക്കേഷൻ എന്നിവ അഭികാമ്യം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 21,420 /- രൂപ.
ട്രെയിനി പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്. ബിരുദം. ജാവ, പി.എച്ച്.പി. ഫ്രെയിംവർക്കിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ബിരുദം നേടി നാല് വർഷം കഴിഞ്ഞവരാകരുത്. ശമ്പളം: പ്രതിമാസം 10,000 /- രൂപ.
പ്രായപരിധി: നിലവിലുളള സർക്കാർ നിബന്ധനകൾ പ്രകാരം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ssus.ac.in
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
