പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥർക്കവസരമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: ജൂൺ 30 വരെ അപേക്ഷിക്കാം

Jun 17, 2022 at 2:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായുള്ള 211 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജോലിയിൽ നിന്ന് വിരമിച്ച ബാങ്ക് ഉദ്യോ​ഗസ്ഥർക്കാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ജൂൺ 30. 207 എഫ്.എൽ.സി. കൗൺസിലേഴ്സ്, 4 എഫ്.എൽ.സി. ഡയറക്ടേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.

\"\"

പ്രായപരിധി: 60 മുതൽ 63 വയസ്സ് വരെ. (2022 ജൂൺ 15 കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.)

യോഗ്യത: ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പൊതുജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ കഴിവുള്ളവരായിരിക്കണം. ഒപ്പം പ്രാദേശിക ഭാഷയിൽ മികച്ച പ്രാവീണ്യവും കംപ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം.

തിരഞ്ഞെടുപ്പ്: ചുരുക്കപ്പട്ടികയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ. അഭിമുഖത്തിനുള്ള കോൾ ലെറ്റർ ഇമെയിൽ വഴി അയക്കുകയോ ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://sbi.co.in

\"\"

Follow us on

Related News