JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കോളജ് ഓഫ് ഫൈൻ ആർട്‌സിലെ സ്‌കൾപ്ചർ വിഭാഗത്തിൽ ലക്ചറർ (1), അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ ലക്ചറർ (2), ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്)(1), എന്നീ തസ്തികകളിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 28ന് രാവിലെ 10ന് കോളജിൽ നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.
- സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരം
- സംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധി
- ദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്
- മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ
- സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഈ ഗാർഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത 10, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി.
വിശദ വിവരങ്ങൾക്ക്: 8590605260, 0471-2325154 എന്ന ഫോൺ നമ്പറിലോ ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.