പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

എം.ജി. സർവകലാശാല ഓൺലൈൻ എജ്യൂക്കേഷൻ സെന്ററിൽ ഡെപ്യൂട്ടി ഡയറക്ടർ: നിയമനം കരാർ വ്യവസ്ഥയിൽ

Jun 16, 2022 at 6:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ  ഡെപ്യൂട്ടി ഡയറക്ടർ  തസ്തികയിലുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്കാലിക/കരാർ അടിസ്ഥാനത്തിലാണ് നിയമനം. പൊതു വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും, എട്ട് വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും സർവ്വകലാശാലാതലത്തിൽ അക്കാദമിക ബിരുദങ്ങൾ നൽകുന്ന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഭരണപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

\"\"

അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്.  പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60,000 രൂപയാണ്. താത്പര്യമുള്ളവർക്ക് ജൂൺ 30നകം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം.  അഭികാമ്യ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ https://mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News