JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയ സ്കൂളുകളുടെ എണ്ണത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾ പിന്നോട്ട് പോയി. ഈ വർഷം 760 സർക്കാർ സ്കൂളുകളിലും 942 എയ്ഡഡ് സ്കൂളുകളിലുമാണ് സമ്പൂർണ്ണ വിജയം. കഴിഞ്ഞ വർഷം ഇത് യഥാക്രമം 791ഉം 987ഉം ആയിരുന്നു. 2020ൽ 637 ഉം 796ഉം ആയിരുന്നു. 2020നെ അപേക്ഷിച്ച് 2021 ലുണ്ടാക്കിയ നേട്ടം നിലനിർത്താനോ മുന്നേറാനോ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായില്ല. എയ്ഡഡ് മേഖലയിലാണ് വലിയ കുറവ് ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45 സ്കൂളുകൾ കുറഞ്ഞു. സർക്കാർ
മേഖലയിൽ 31 സ്കൂളുകളാണ് കുറഞ്ഞത്. ഇത്തവണ 1173 സർക്കാർ സ്കൂളുകളിലും 1423 എയ്ഡഡ് സ്കൂളുകളിലുമാണ് പരീക്ഷയെഴുതിയിരുന്നത്. അതേ സമയം അൺ എയ്ഡഡ് സ്കൂളുകൾ കഴിഞ്ഞ വർഷത്തെ കണക്ക് നില നിർത്തി. ഈ വർഷവും 432 അൺ എയ്ഡഡ് വിദ്യാലയങ്ങൾ സമ്പൂർണ്ണ വിജയം നേടി. 2020ൽ 404 സ്കൂളുകളിലായിരുന്നു നൂറ് മേനി. ഇത്തവണ 463 സ്കൂളുകളിലാണ് കുട്ടികൾ പരീക്ഷ എഴുതിയത്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം