പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള ക്ലാസുകളിൽ പാഠ്യപദ്ധതി പരിഷ്കരണം ഉടൻ: ആശയ രൂപീകരണത്തിന് നാളെ തുടക്കം

Jun 15, 2022 at 4:31 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്പശാല മുഖ്യമന്ത്രി പിണറായിവിജയന്‍ നാളെ (ജൂണ്‍ 16 വ്യാഴം) രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന ശില്പശാലയില്‍ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാവും.👇🏻

കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കരിക്കുലം, കോര്‍കമ്മിറ്റി സംയുക്ത യോഗത്തില്‍ പരിഷ്കരണ രൂപരേഖ ചര്‍ച്ച ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സ്കൂളുകളുടെ ഭൗതിക സാഹചര്യം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവുമാണ് അടുത്ത ലക്ഷ്യം. ഇതിന്‍റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍പ്ലാന്‍, അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. ആധുനിക സാങ്കേതകിവിദ്യയുടെ വളര്‍ച്ചയിലൂടെ തൊഴില്‍ രംഗത്തും സമൂഹത്തിന്‍റെ മറ്റ് മേഖലകളിലും ഉണ്ടായ വളര്‍ച്ചയും വികാസവും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം അക്കാദമിക സമൂഹത്തിന്‍റെ വേഗത വര്‍ദ്ധിപ്പിക്കും.


ദേശീയ പാഠ്യപദ്ധതി 2005 ന്‍റെ ചുവടുപിടിച്ച് 2007 ലാണ് കേരളത്തില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് നമ്മുടെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. വൈജ്ഞാനിക സമൂഹത്തിന്‍റെ നിര്‍മ്മിതിയിലൂടെ നവകേരളം സൃഷ്ടിക്കുവാനുള്ള സുപ്രധാന അവസരമായാണ് പാഠ്യപദ്ധതി പരിഷ്കരണത്തെ കാണുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം (അറൗഹേ ഋറൗരമശേീി) തുടങ്ങിയ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യ പദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളിലും \’പൊസിഷന്‍ പേപ്പറു\’കളും രൂപീകരിക്കും. പരിഷ്കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്സറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്.

\"\"

വിവിധ വിഷയങ്ങളിലായി 563 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് നിലവില്‍ എസ്.സി.ഇ.ആര്‍.ടി. തയാറാക്കുന്നത്.
മതേതരത്വം, ജനാധിപത്യം, സമഭാവന, സഹിഷ്ണുത, മാനവിക ബോധം, ഭരണഘടനാ മൂല്യങ്ങള്‍ എല്ലാം കേരളീയ പാഠ്യപദ്ധതി ചര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കും. ദേശീയ വിദ്യാഭ്യാസ നയം ഇത്തരം കാര്യങ്ങളില്‍ മൗനം പാലിക്കുമ്പോള്‍ കേരളം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. സമഗ്രമായ ഈ പാഠ്യപദ്ധതി പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാവാന്‍ 2 വര്‍ഷമെങ്കിലും വേണ്ടിവരും.

Follow us on

Related News