JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ.ഐ.എസ്‌സി.) 2022-’23 അധ്യയന വർഷത്തിൽ തുടങ്ങുന്ന മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് ബി.ടെക്. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നാലുവർഷ കോഴ്‌സാണിത്. യുജി തലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത പ്രോഗ്രാമുകൾ നടത്തിവരുന്ന സ്ഥാപനമാണ് ഐ.ഐ.എസ്‌സി. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 30.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
തിരഞ്ഞെടുപ്പ്: 2022-ലെ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: ഐ.ഐ.എസ്‌സി. അഡ്മിഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പ്രഖ്യാപനം വന്ന് 48 മണിക്കൂറുകൾക്കകം, അപേക്ഷകർ അഡ്മിഷൻ പേജിൽ ലോഗിൻചെയ്ത്, അവരുടെ അപേക്ഷ അപ്‌ഡേറ്റ് ചെയ്തിരിക്കണം.
അപ്ലൈഡ് മാത്തമാറ്റിക്സ്
വിവരങ്ങൾ കൈകാര്യംചെയ്യാൻ വേണ്ട ഉയർന്നതലങ്ങളിലുള്ള കംപ്യൂട്ടേഷണൽ, മാത്തമാറ്റിക്കൽ, ഡേറ്റാ അനലറ്റിക്സ് നൈപുണികൾ, വിവരങ്ങളുടെ ജനറേഷൻ, സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷൻ, യൂട്ടിലൈസേഷൻ തുടങ്ങിയവയുടെ പഠനങ്ങൾ ഉൾപ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയുടെ പ്രാധാന്യം പരിഗണിച്ചാണ് പ്രോഗ്രാം ആരംഭിക്കുന്നത്. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് കോഴ്‌സുകൾ കൂടാതെ സയൻസ്, ഹ്യുമാനിറ്റീസ്, എൻജിനിയറിങ് കോഴ്സുകൾ പാഠ്യപദ്ധതിയിലുണ്ടാകും. മാത്തമാറ്റിക്സ്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്, കംപ്യൂട്ടേഷണൽ സയൻസ്, തിയേററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, സിഗ്നൽ പ്രോസസിങ്, കംപ്യൂട്ടേഷണൽ ബയോളജി, മാത്തമാറ്റിക്കൽ ഫൈനാൻസ് തുടങ്ങിയ സ്റ്റഡിട്രാക്കുകൾ പ്രോഗ്രാമിലുണ്ടാകും.
നിശ്ചിത സി.ജി.പി.എ., കോഴ്സ് ക്രഡിറ്റുകൾ, പ്രോജക്ട് ആവശ്യകതകൾ എന്നിവയോടെ നാലുവർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പഠനം ഒരു വർഷംകൂടി തുടർന്ന് എം.ടെക്. ബിരുദം നേടാനുള്ള അവസരമുണ്ട്. മൊത്തം 52 പേർക്കാണ് പ്രവേശനം. ഇതിൽ എട്ട് സീറ്റ് പെൺകുട്ടികൾക്കും നാലെണ്ണം വിദേശികൾ/എൻ.ആർ.ഐ./ഒ.സി.ഐ. വിഭാഗങ്ങൾക്കുമാണ്.
കോഴ്സ് ഫീസ്: പ്രതിവർഷ ട്യൂഷൻ ഫീസ് രണ്ടുലക്ഷം രൂപയാണ്. പട്ടികവിഭാഗക്കാർ ട്യൂഷൻഫീസ് നൽകേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://admissions-august.iisc.ac.in/
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി