JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ തസ്തികകളിലായുള്ള 65 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ ഓഫ്‍ലൈനായി അപേക്ഷിക്കണം.
യോഗ്യത
വാഷർമാൻ: മെട്രിക്കുലേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
ട്രേഡ്സ്മാൻ മേറ്റ്: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി: 18 മുതൽ 25 വരെ.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: ഓരോ തസ്തികയിലേക്കും വ്യത്യസ്ത അപേക്ഷകളാണ് അയക്കേണ്ടത്. ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷകൾ പൂരിപ്പിച്ച് രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയിട്ട് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് കൃത്യമായി എഴുതിയിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അക്കാര്യവും കവറിൽ ഇടതുഭാഗത്തായി വ്യക്തമാക്കണം.
വിലാസം: ദ കമാൻഡന്റ്, മിലിറ്ററി ഹോസ്പിറ്റൽ, ഡിഫെൻസ് കോളനി റോഡ്, ചെന്നൈ, തമിഴ്നാട്, Pin: 600032