പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകൾക്ക് സാഫ് മുഖേന ചെറുകിട തൊഴിൽ സംരംഭങ്ങൾക്ക് അപേക്ഷിക്കാം: ജൂൺ 30 വരെ സമയം

Jun 14, 2022 at 10:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമെൻ (സാഫ്) മുഖേന സംസ്ഥാനത്തുടനീളം തീരമൈത്രി പദ്ധതിക്കു കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ള വനിതകളും, അതത് ജില്ലകളിൽ സ്ഥിരതാമസക്കാരും ആയിരിക്കണം.
രണ്ടു മുതൽ അഞ്ചുവരെ മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പായിരിക്കണം അപേക്ഷകർ. പ്രായപരിധി 50 വയസ് വരെ. അപേക്ഷകരിൽ 20 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രകൃതി ദുരന്തങ്ങൾക്ക് നേരിട്ട് ഇരയായവർ, ട്രാൻസ്‌ജെൻഡേഴ്‌സ്, വിധവകൾ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളവർ എന്നിവർക്ക് മുൻഗണനയും വ്യക്തിഗത ആനുകൂല്യമായി ധനസഹായവും (പ്രായപരിധി 20 മുതൽ 50 വയസുവരെ വരെ) ലഭിക്കും. തീരനൈപുണ്യ കോഴ്‌സിൽ പങ്കെടുത്തവർക്കും മുൻഗണന ലഭിക്കും. സാഫിൽ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല.

\"\"

പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും, അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരുലക്ഷം രൂപ നിരക്കിൽ അഞ്ചുപേർ അടങ്ങുന്ന ഗ്രൂപ്പിന് 5 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.
അപേക്ഷകൾ അതത് ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫ് വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30-ന് വൈകിട്ട് അഞ്ചുമണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: https://safkerala.org, 0484-2607643, 1800 425 7643

\"\"

Follow us on

Related News