JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയിൽ വിവിധ കോഴ്‌സുകളിലായുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയാണിത്.
എം.ബി.എ., എം.ടെക്., എം.എസ്‌സി., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 26. ജൂലൈ 3ന് നടത്തുന്ന എൻട്രൻസ് എക്സാമിനേഷന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

എം.ടെക്: ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക് പ്രോഡക്റ്റ് ഡിസൈന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്നീ വിഭാഗങ്ങളില്‍ എം.ടെക്കിന് അപേക്ഷിക്കാം.
എം.എസ്.സി: ഇക്കോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് എം.എസ്.സി. കോഴ്‌സുകള്‍.
വിവിധ ബ്രാഞ്ചുകളിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫ്‌ലെക്‌സിബിള്‍), പി.ജി. ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് എന്നിവയ്ക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://duk.ac.in/admissions/2022/
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
- സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ
- സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടി
- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
