പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിൽ ത്രിവത്സര ഡിപ്ലോമ പ്രവേശനം: ജൂലൈ 12 വരെ അപേക്ഷിക്കാം

Jun 13, 2022 at 9:09 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയിൽ മൂന്ന് വർഷ കോഴ്‌സായ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എഐസിടിഇ അംഗീകാരമുള്ള കോഴ്സാണ്. കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലായാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 12.

യോഗ്യത: എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസാകണം.

\"\"
A

പ്രായപരിധി: 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ. (2022 ജൂലൈ 1-ന് ). പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസാണ്.

20% സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്- 6, കര്‍ണ്ണാടക- 2, പോണ്ടിച്ചേരി- 2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം- 15, വെങ്കിടഗിരി- 3, ഗഡക്- 3 എന്നീ അനുപാതത്തില്‍ പ്രസ്തുത ഐ.ഐ.എച്ച്.ടി കളിലും പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും.

\"\"

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.

വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോണ്‍: 0497-2835390, 0497-2965390

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://iihtkannur.ac.in

\"\"

Follow us on

Related News