പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

കലാഭിരുചിയുള്ളവരേ ഇതിലേ ഇതിലേ…. ഗവ. ഫൈൻ ആർട്സ് കോളജുകളിൽ ബി.എഫ്.എ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി ജൂൺ 30

Jun 13, 2022 at 7:17 pm

Follow us on

JOIN OUR WHATSAPP GROUP

https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കലാഭിരുചിയുള്ളവർക്ക് മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്.എ) പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്ന് സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഈ കോളജുകൾ. പ്രവേശനത്തിന് ജൂൺ 20 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി

\"\"

അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷാഫീസ് 300 രൂപയും ആണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. സാങ്കിതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദവിരങ്ങൾ മേൽ വെബ്‌സൈറ്റിൽ

\"\"

ലഭിക്കും. ഫോൺ: 0471-2561313.
ചിത്രരചന, പെയിന്റിങ്, ശിൽപകല, വിവിധ കലാരൂപങ്ങളിലെ ശൈലീ വൈവിധ്യങ്ങൾ, അവയുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഫൈൻ ആർട്സ്. പ്രിന്റ് മേക്കിങ്, ഫൊട്ടോഗ്രഫി, ആർക്കിടെക്ചർ, അനിമേഷൻ, കാലിഗ്രഫി എന്നിവയെല്ലാം ഫൈൻ ആർട്സിൽ പെടും.

Follow us on

Related News