JOIN OUR WHATSAPP GROUP
തിരുവനന്തപുരം: ഇ ഗവേൺസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകൾ സ്മാർട്ടാവുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ വിവിധ ഓഫീസുകൾ ഇ ഓഫീസായി മാറിയതിൻ്റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. സംസ്ഥാനത്തെ 41 ഡി.ഇ.ഒ ഓഫീസുകളും റീജിയനൽ ഡെപൂട്ടി ഡയറക്ടർ കാര്യാലയങ്ങളും എ.ഡി ഓഫീസുകളും പരീക്ഷാ ഭവൻ, ടെക്സ്റ്റ് ബുക്ക് ഡിപ്പോ

എന്നീ ഓഫീസുകളുമാണ് ഇ സംവിധാനത്തിലേക്ക് മാറുന്നത്. വൈകാതെ എ.ഇ.ഒ ഓഫീസുകളും സ്മാർട്ടാവും. തിങ്കൾ രാവിലെ 11.30ന് ആറ്റിങ്ങൽ ഡി.ഇ.ഒ ഓഫീസിലാണ് പദ്ധതിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപനം നിർവ്വഹിക്കും.
എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിക്കും. എം.പി അടൂർ പ്രകാശ്, നഗരസഭാധ്യക്ഷ എസ് കുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും.
- അധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്
- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
0 Comments