പ്രധാന വാർത്തകൾ
സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടി

ഈ വർഷംമുതൽ സ്കൂൾ കലോത്സവങ്ങളും കായികമേളയും നടത്തും: മന്ത്രി വി ശിവൻകുട്ടി

Jun 10, 2022 at 5:54 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

\"\"

തിരുവനന്തപുരം: ഈ അധ്യയന വർഷം കലോത്സവവും ശാസ്ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നോർത്ത് പറവൂർ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂൾ (ബോയ്സ് ) ശതോത്തര സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.👇🏻

\"\"


പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാര്‍ത്ഥികളുടെ കലാകായിക മികവുകള്‍ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വേണം. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പംതന്നെ പഠനവുമായി ബന്ധപ്പെട്ട വിവിധ വിഷയസ്പര്‍ശിയായ സെമിനാറുകളും ശില്പശാലകളും നടക്കണം.👇🏻

\"\"

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇവയില്‍ സജീവമായിത്തന്നെ പങ്കെടുക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

\"\"

Follow us on

Related News