JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കൊച്ചി: എൻഎസ്എസ് വൊളന്റിയേഴ്സിന് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ ഹൈകോടതിയെ സമീപിച്ചു. പാലക്കാട് വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് ഹൈകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. 2018-19 അധ്യയന വർഷം വരെ എൻഎൻഎസ് സേവനങ്ങളിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.👇🏻
കോവിഡ് മൂലം സ്കൂളുകൾ ഓഫ്‌ലൈൻ രീതിയിലേക്കു മാറിയതിനു ശേഷം എൻഎസ്എസ് പ്രവർത്തനങ്ങൾ നിലച്ചു എന്ന കാരണത്തെ തുടർന്നാണ് ഗ്രേസ് മാർക്കിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ അധ്യയന വർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയും എൻഎസ്എസ് പരിപാടികൾ വിപുലമായി നടത്തുകയും ചെയ്തിരുന്നു. ആയതിനാൽ തങ്ങൾ ഗ്രേസ് മാർക്കിനർഹരാണ് എന്ന വാദമാണ് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹർജിക്കാരുടെ വാദങ്ങൾ കേട്ട കോടതി സർക്കാരിന്റെ മറുപടിക്കായി കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ആദിൽ പി, അഡ്വ. ഷബീർ അലി മുഹമ്മദ് എന്നിവർ ഹാജരായി.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം