JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: 2022-24 അധ്യയന വര്‍ഷത്തിലേക്കായി ഫുള്‍ടൈം എം.എസ് സി ബയോടെക്നോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാര സ്ഥാപനമാണിത്. 20 സീറ്റുകളാണുള്ളത്. സെമെസ്റ്റർ സമ്പ്രദായത്തിലുള്ള കോഴ്സിൽ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിങ്, മോളിക്യുലര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് ഡിഎന്‍എ പ്രൊഫൈലിങ് എന്നിങ്ങനെ സ്പെഷ്യലൈസേഷനുകളുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യ ലിസ്റ്റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും.
യോഗ്യത: 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ സയന്‍സ്/എന്‍ജിനീയറിങ്/മെഡിസിന്‍ ബിരുദവും \’GAT-B\’ സ്കോറും അഭികാമ്യം. എസ്.സി/ എസ്.ടി/ ഒ.ബി.സി-എന്‍.സി.എല്‍/ പിഡബ്ല്യുഡി (ഭിന്നശേഷിക്കാര്‍) തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് യോഗ്യത പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്. അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പ്രവേശനവിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും കാണുന്നതിന്: https://rgcb.res.in/msc2022.php/
- ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധി
- കേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടി
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽ
- KEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ
- ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം
