പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ടൈംടേബിൾ, വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 9, 2022 at 5:05 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കണ്ണൂർ: ജൂൺ 27ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി-2012 അഡ്മിഷൻ മുതൽ), നവംബർ 2021 ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
 
പരീക്ഷകൾക്ക് അപേക്ഷിക്കാം

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2021 പരീക്ഷകൾക്കു് ഗവ. കോളേജ് ഉദുമയിലെ വിദ്യാർഥികൾക്ക് 13.06.2022, 14.06.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.

\"\"

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.റ്റി.റ്റി.എം. (2020 സിലബസ്-സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2021 പരീക്ഷകൾക്കു് പീപ്പിൾ ആർട് & സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് 13.06.2022, 14.06.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷകൾക്ക് 15.06.2022 മുതൽ 17.06.2022 വരെ പിഴയില്ലാതെയും 18. 06.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

\"\"

അഞ്ചാം സെമസ്റ്റർ ബി. എ. എൽ.എൽ. ബി. (റെഗുലർ/ സപ്ലിമെന്ററി-2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 14.06.2022 മുതൽ 16.06.2022 വരെ പിഴയില്ലാതെയും 18.06.2022 വരെ പിഴയോടെയും അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 18.06.2022 മുതൽ 22.06.2022 വരെ പിഴയില്ലാതെയും 23.06.2022 വരെ പിഴയോടെയും അപേക്ഷിക്കാം.
എസ്. ബി. ഐ. ഇ-പേ മുഖാന്തിരം ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ പരീക്ഷാരജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

\"\"

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ. എം. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 20.06.2022  വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ
 
ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി  (സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), ജൂണ്‍ 2021  പ്രായോഗിക പരീക്ഷ 16.06.2022 ന് മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടിയില്‍ വച്ചു നടക്കും. ടൈംടേബിൾ സര്‍വകലാശാലാ വെബ്സൈറ്റിൽ‍.

\"\"


 

Follow us on

Related News