സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാജ രേഖ ചമച്ച് കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. അംഗീകാരം റദ്ദാക്കിയ ഡയറക്ടറേറ്റ് വിദ്യാർത്ഥിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതിയും നൽകി. കോഴിക്കോട് കല്ലായി മുഖദർ മരക്കൽ കടവ് പറമ്പിൽ റഹിയാനത്തിനെതിരെയാണ് നടപടി. കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.റ്റി) വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കിയെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ

രജിസ്ട്രേഷൻ തരപ്പെടുത്തിയത്. പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) നടത്തിയ അന്വേഷണത്തിൽ റഹിയാനത്ത് ഈ പരീക്ഷ എഴുതിയിട്ടില്ലെന്നും ഡി.എം.ഇ. യുടെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടിയാതാണെന്നും തെളിഞ്ഞു. ഇതോടെ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടിയന്തിരമായി റദ്ദാക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരളാ പാരാമെഡിക്കൽ കൗൺസലിന് ശുപാർശ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റഹിയാനത്തിന്റെ രജിസ്‌ട്രേഷൻ കേരളാ പാരാമെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. വ്യാജരേഖ

നിർമ്മിച്ച് കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.ഇ ഓഫീസ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.
- ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ