JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കൊച്ചി: കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയിൽ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ജൂൺ 12ന് കൊച്ചി രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി, സ്ഥലം, സമയം എന്നിവ പുതിയ അഡ്മിറ്റ് കാർഡ് മുഖേന അറിയിക്കും.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം: ഇന്റർവ്യൂ 13ന്
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിൽ ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. ഉദ്യോഗാർഥികൾ 13ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
- നാളത്തെ പരീക്ഷകൾ മാറ്റി: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
- കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
