
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്താൻ തീരുമാനം. കേരള വാട്ടർ അതോറിറ്റി വർഷത്തിൽ ഒരുതവണ സൗജന്യമായി സ്കൂളുകളിൽ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. മന്ത്രി വി.ശിവൻകുട്ടിയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയ്ക്കായി വാട്ടർ അതോറിറ്റിയുടെ 86 ലാബുകളുടെയും👇🏻

ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കൽ പരിശോധനകൾ നടത്തുന്നതാണ്. സ്കൂളുകൾ ഇപ്പോൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണർ, കുഴൽക്കിണർ, പൈപ്പ് ലൈൻ സംവിധാനങ്ങളെ തരം തിരിച്ച് മുൻഗണന കണ്ടെത്തി പരിശോധന ഉടൻ ആരംഭിക്കും. യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്,ജലവിഭവവകുപ്പ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം