JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

പൊന്നാനി: ലോക പരിസ്ഥിതി ദിനത്തിൽ കോളേജ് വിദ്യാർത്ഥികൾ പൊന്നാനി ബീച്ച് പരിസരം ശുചീകരിച്ചു. എടപ്പാൾ മാണൂരിലെ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസിലെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ശുചീകരണ പരിപാടിയുടെയും ലഘുലേഖ വിതരത്തിന്റെയും ഉദ്ഘാടനം പൊന്നാനി നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥ് നിർവഹിച്ചു. മാലിന്യം നിക്ഷേപിക്കാനുള്ള വീപ്പകൾ കൗൺസിലർ പി. സീനത്ത് ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ കെ. പ്രസാദ് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ അംബുജാക്ഷൻ, സൗമ്യ സെൽവരാജ് എന്നിവർ പ്രസംഗിച്ചു.

- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
- പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം
- ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി
- സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്
- ഫാർമസി, ആർക്കിടെക്ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്