പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം: ജൂൺ 5 വരെ അപേക്ഷിക്കാം

Jun 4, 2022 at 8:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും. സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യത്തിന് എന്നതാണ് വിഷയം. 4 മുതൽ 7 വരെ ക്ലാസുകാർക്ക് രാവിലെ 9 മുതലും 8 മുതൽ 12 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതലുമാണ് മത്സരം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 2 പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.

\"\"

വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ 10ന് വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങൾ സഹിതം foodsafetydaytvpmquiz2022@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7593873345, 7593862806. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ മാത്രമെ പങ്കെടുപ്പിക്കൂ. 25 ടീമുകളിൽ നിന്ന് മത്സരത്തിലൂടെ കണ്ടെത്തുന്ന 6 ടീമുകൾ ഫൈനലിൽ മത്സരിക്കും.

\"\"

Follow us on

Related News