പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ഒഡെപെക് മുഖേന ഒമാൻ സ്‌കൂളിൽ റിക്രൂട്ട്‌മെന്റ്: ജൂൺ 10 വരെ സമയം

Jun 3, 2022 at 11:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്.പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

\"\"

പരമാവധി പ്രായം 45 വയസ്. ഫിസിക്‌സ് ടീച്ചർ തസ്തികയിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കണ്ടറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി പ്രായം 40 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം, കമ്പ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധം.

\"\"

ആകർഷകമായ ശമ്പളം, സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡേറ്റ jobs@odepc.in ൽ ജൂൺ 10ന് മുമ്പ് അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://odepc.kerala.gov.in, 0471-2329441/42/43/45

\"\"

Follow us on

Related News