JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തൃശ്ശൂർ: രാവിലെ സ്കൂളിൽ എത്തിയ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ബസ് ഇറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലാണ് സംഭവം. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയും കുമരനെല്ലൂർ സ്വദേശിയുമായ അദേശിനാണ് (10) കടിയേറ്റത്. കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആനപ്പറമ്പ് സ്കൂലാണ് പഠനം നടക്കുന്നത്. ഇവിടെ സ്കൂൾ ബസിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. അധികം മുറിവ് ഏൽക്കാത്തതിനാൽ രക്ഷയായി. കാലിൽ ചെറിയ പോറലാണേറ്റത്. അതുകൊണ്ടുതന്നെ വിഷം ശരീരത്തിലിറങ്ങിയില്ല.

ബസ് ജീവനക്കാർ ഉടൻ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം ഓട്ടുപാറ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലേക്കും മാറ്റി. ബോയ്സ് എൽപി സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ക്ലാസ് ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റിയത്. എന്നാൽ ഈ സ്കൂളിൽ സ്കൂൾ തുറന്ന ശേഷമാണ് പരിസരം വൃത്തിയാക്കാന്‍ ആരംഭിച്ചത്. ഇതിനിടെയാണ് സംഭവം.

- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം