പ്രധാന വാർത്തകൾ
സംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നു

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Jun 2, 2022 at 7:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. 1984ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ൽ കമ്മ്യൂണിറ്റി മെഡിസിനിൽ എംഡി കരസ്ഥമാക്കി. 2003ൽ എബിഎയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി.

\"\"

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ 27 വർഷം അധ്യാപകനായും 11 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

\"\"

Follow us on

Related News