JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു. 1984ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ൽ പൊതുജനാരോഗ്യത്തിൽ ഡിപ്ലോമ നേടി. 1995ൽ കമ്മ്യൂണിറ്റി മെഡിസിനിൽ എംഡി കരസ്ഥമാക്കി. 2003ൽ എബിഎയും, 2012ൽ ഫെയ്മർ ഫെലോഷിപ്പും നേടി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ 27 വർഷം അധ്യാപകനായും 11 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയിൽ ദീർഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്.

- ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകളിൽ നാളെ അവധി
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം: ഒന്നാം സമ്മാനം പതിനായിരം രൂപ
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
- ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
- സി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍
0 Comments