editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്മദ്രാസ് ഐഐടിക്ക് കീഴിൽ ഓൺലൈൻ ഡിഗ്രി: പത്താം ക്ലാസുകാർക്ക് അവസരംനഴ്‌സിങ്, പരാമെഡിക്കൽ ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും ഇന്നുമുതൽകാലിക്കറ്റ് എന്‍ഐടിയില്‍ അറ്റന്‍ഡന്റ് : പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരംപോസ്റ്റ് ‌മെട്രിക് സ്കോള‍‍‍ർഷിപ്പ്: അപേക്ഷ നവംബർ 30 വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രവേശനം 29വരെപരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ ക്ലാസ്: Calicut University Newsവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പ്രവേശന തീയതി നീട്ടി: Kannur University News

കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ: ജൂൺ 7 വരെ അപേക്ഷിക്കാം

Published on : June 01 - 2022 | 2:16 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്‌.സി.) നടത്തുന്ന കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിലായി 339 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാലിനാണു പരീക്ഷ. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.

കോഴ്‌സ്, ഒഴിവ്, യോഗ്യത, പ്രായപരിധി

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ, എസ്‌എസ്‌സി- 169: ബിരുദം; അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 1998 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. 2023 ഒക്ടോബറിൽ കോഴ്സ് ആരംഭിക്കും.

ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ- 100 (ആർമി വിങ് എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർക്കു13 ഒഴിവ്): ബിരുദം; അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 1999 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

നേവൽ അക്കാദമി, ഏഴിമല, എക്‌സിക്യൂട്ടീവ്- ജനറൽ സർവീസ്/ഹൈഡ്രോ- 22 (നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കു 3 ഒഴിവ്): ബിടെക് / ബി.ഇ; അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 1999 ജൂലൈ രണ്ടിനു മുൻപും 2004 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ് 214 എഫ് (പി) കോഴ്‌സ്–പ്രീഫ്ലൈയിങ്: 32 (എയർ വിങ് എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർക്കു 3 ഒഴിവ്): ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ ബിടെക് / ബി.ഇ; 1999 ജൂലൈ രണ്ടിനു മുൻപും 2003 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. കമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 നു താഴെ പ്രായമുള്ളവർ അവിവാഹിതരായിരിക്കണം.

ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ, എസ്‌എസ്‌സി/വിമൻ നോൺ ടെക്‌നിക്കൽ- 16: ബിരുദം; അവിവാഹിതരായ സ്‌ത്രീകൾക്കാണ് അവസരം. 1998 ജൂലൈ രണ്ടിനു മുൻപോ 2004 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹമോചിതർക്കും അപേക്ഷിക്കാം. 2023 ഒക്ടോബറിൽ കോഴ്സ് ആരംഭിക്കും.

നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കേന്ദ്രമുണ്ട്.

അപേക്ഷാ ഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://upsconline.nic.in

വിജ്‌ഞാപനം കാണുന്നതിനായി: https://upsc.gov.in

0 Comments

Related News