JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: വിദ്യാലയങ്ങളാണ് നാടിന്റെ ഏറ്റവും വലിയ മത നിരപേക്ഷ കേന്ദ്രങ്ങളെന്നും പ്രകൃതിയെ സ്നേഹിച്ചാണ് കുട്ടികൾ വളരുന്നത് ആ സ്നേഹം സഹചാരികളോടുള്ള സ്നേഹമായി വളരും എന്നും മുഖ്യമന്ത്രി. കുട്ടികൾക്ക് എപ്പോഴും സ്നേഹമാണ് ലഭിക്കേണ്ടത്. കൊവിഡിന് ശേഷമുള്ള ആദ്യ അധ്യയന വർഷത്തെ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
പൊതു വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ കോവിഡ് കാലഘട്ടത്തിലും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞു. സ്കൂളുകളെ ഭിന്നശേഷി സൗഹൃദമുള്ളവയാക്കുക, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഗ്രാമ-ഗ്രാമാന്തരങ്ങൾ വരെ എത്തിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക, പുതിയ കാലത്തിനുസരിച്ചുള്ള പരിശീലനം നല്കുക, പൊതു വിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയൊക്കെയാണ് സർക്കാരിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം അറിയിച്ചു. അതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന നടപടികൾ ആണ് സ്വീകരിച്ചു വരുന്നതെന്ന് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ കളിസ്ഥലങ്ങൾ പൊതു ഇടങ്ങളിൽ കൂടുതലായി ഒരുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ കളിച്ചു തന്നെ വളരണം. തോൽവിയും ജയവും മനസ്സിലാക്കി വളരണം. കൂട്ടുകാരുമൊത്തുള്ള കളികളിൽ ഒട്ടേറെ പാഠങ്ങൾ പഠിക്കാൻ സാധിക്കും. കുട്ടികളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ആകെ അറിവിന്റെ സമൂഹം ആക്കി മാറ്റി \’നോളെജ് സൊസൈറ്റി\’ ഉണ്ടാക്കണമെന്നും ഇനി ഒരു പുറകിലേക്ക് പോക്കില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം