പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സൗഹൃദങ്ങൾക്കപ്പുറമെന്ത് വെളിച്ചം.? പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Jun 1, 2022 at 8:53 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ

തിരുവനന്തപുരം: നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാൻ ശബ്ദവും സാമീപ്യവും അവർക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാർഥികളെ മധുരം നൽകിയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികൾ പങ്കുവെച്ചും കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം സീരിയൽ ആർട്ടിസ്റ്റ് മനീഷാ മഹേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി മനീഷയും സന്തോഷത്തിൽ പങ്കുചേർന്നു.

\"\"

ഈ അധ്യയന വർഷത്തിൽ പുതുതായി പ്രവേശനം നേടിയ അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 60 വിദ്യാർഥികളാണ് നിലവിൽ വിദ്യാലയത്തിലുള്ളത്. വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഏഴാം തരം വരെയുള്ള കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ മറ്റു മൂന്നു സമീപ ജില്ലകളിലെ വിദ്യാർഥികളും ഇവിടെയുണ്ട്. പ്രഥമാധ്യാപകൻ ബി. വിനോദ്, പി.ടി.എ. പ്രസിഡന്റ് ജയലക്ഷ്മി, ക്ലസ്റ്റർ കോർഡിനേറ്റർ ജിലു, എസ്.എസ്.ആർ.ജി കൺവീനർ എസ്. സതീഷ്, സ്റ്റാഫ് സെക്രട്ടറി ഹബി എ, സീനിയർ അസിസ്റ്റന്റ് സ്മിത ടൈറ്റസ് എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News