JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: 2022 ഫെബ്രുവരിയിൽ നടത്തിയ കെ- ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവൻ വെബ്സൈറ്റായ https://pareekshabhavan.gov.in ലും https://ktet.kerala.gov.in എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്. നാലു കാറ്റഗറികളിലായി 105122 പേർ പരീക്ഷയെഴുതിയതിൽ 29174 പേർ കെ- ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.4 കാറ്റഗറികളിലായി ആകെ വിജയശതമാനം 27.75 ആണ്.

കാറ്റഗറി 1ൽ 5271 പേർ വിജയിച്ചു. വിജയശതമാനം 18.21. കാറ്റഗറി 2ൽ 12166 പേർ വിജയിച്ചു. വിജയശതമാനം 45.78. കാറ്റഗറി 3ൽ 7756 പേർ വിജയിച്ചു. വിജയശതമാനം 21.57. കാറ്റഗറി 4ൽ 3981 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 29.17.
പരീക്ഷ വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകേണ്ടതാണ്.

- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം