editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം & വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍റബ്ബര്‍ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി: വാക്- ഇന്‍- ഇന്റര്‍വ്യൂസിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കേല: 143 അധ്യാപക ഒഴിവുകള്‍സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി: പ്രോജക്ട് അസോസിയേറ്റ്,ഫീല്‍ഡ് അസിസ്റ്റന്റ്നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫാക്കല്‍റ്റി: 17ഒഴിവുകൾപിഎച്ച്ഡി പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഐ.ടി. മേഖലയില്‍ അവസരമൊരുക്കാന്‍ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University News

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സ്: അവസരം എൻജിനീയറിംഗ് ബിരുദധാരികൾക്ക്

Published on : June 01 - 2022 | 1:37 am

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ

ന്യൂഡൽഹി: ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലുള്ള 40 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് അവസരം. 2023 ജനുവരിയില്‍ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിനായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിര കമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

ഒഴിവുകൾ

സിവില്‍- 9, ആര്‍ക്കിടെക്ചര്‍- 1, മെക്കാനിക്കല്‍- 6, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്- 3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്- 8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- 3, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍- 1, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- 3, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ്- 1, ഇലക്ട്രോണിക്സ്- 1, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍- 1, പ്രൊഡക്ഷന്‍- 1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്- 1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി: 20 മുതൽ 27 വയസ്സ് വരെ (1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്). 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://joinindianarmy.nic.in

0 Comments

Related News